കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സ്പീ​ക്ക​ര്‍ സാ​വ​കാ​ശം ന​ല്‍​കും.

141

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സാ​വ​കാ​ശം​തേ​ടി റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ സ്പീ​ക്ക​ര്‍​ക്ക് ക​ത്തു​ന​ല്‍​കി​യി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗ​വും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ സ്പീ​ക്ക​ര്‍ ക​ത്ത് ന​ല്‍​കു​ക​യു​ണ്ടാ​യി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സ്പീ​ക്ക​ര്‍ സാ​വ​കാ​ശം ന​ല്‍​കി​യ​ത്. എ​ത്ര ദി​വ​സ​മാ​ണ് സാ​വ​കാ​ശം ന​ല്‍​കു​ക എ​ന്ന​ത് പി​ന്നീ​ട് അ​റി​യി​ക്കും.

ജൂ​ണ്‍ ഒ​ന്‍​പ​തി​ന് മു​ന്‍​പ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വി​നെ​തെ​ര​ഞ്ഞെ​ടു​ത്ത് അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ്പീ​ക്ക​ര്‍ നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രു​മാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

NO COMMENTS