നോട്ട് പിന്‍വലിക്കലിനു ശേഷം ലഭിച്ച കള്ളനോട്ടുകളെക്കുറിച്ച്‌ കണക്കുകളൊന്നും ഇല്ലെന്ന് റിസര്‍വ് ബാങ്ക്

208

മുംബൈ: നോട്ട് പിന്‍വലിക്കലിനു ശേഷം ലഭിച്ച കള്ളനോട്ടുകളെക്കുറിച്ച്‌ തങ്ങളുടെ കയ്യില്‍ കണക്കുകളൊന്നും ഇല്ലെന്ന് റിസര്‍വ് ബാങ്ക്. തിരികെ വന്ന നോട്ടുകളില്‍ എത്ര രൂപയുടെ കള്ളനോട്ടുകള്‍ ഉണ്ടെന്നോ അവയുടെ സീരിയല്‍ നമ്ബറുകള്‍ ഏതൊക്കെയെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.
നോട്ട് നിരോധനത്തിനു ശേഷമുള്ള കാലയളവില്‍ റിസര്‍വ് ബാങ്കില്‍ ലഭിച്ച കള്ളനോട്ടുകളുടെ നമ്ബറുകളോ മൊത്തം മൂല്യമോ ലഭ്യമാക്കണമെന്നായിരുന്നു വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നായിരുന്നു ലഭിച്ച മറുപടി.

NO COMMENTS

LEAVE A REPLY