പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി തീർക്കും

120

തൃശൂർ കോർപ്പറേഷൻ പരിധിയിൽ കനത്ത മഴയിൽ പല സ്ഥലങ്ങളിലെയും റോഡ് തകർന്നതുമൂലം രണ്ടു ദിവസമായി നഗരപരിധിയിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് കോർപ്പറേഷൻ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത ചേർന്നു.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് നഗരപരിധിയിലെ എല്ലാ റോഡുകളും അറ്റകുറ്റ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുള്ളതാണ്. എന്നാൽ 4 ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് റോഡുകളിൽ വീണ്ടും കുഴികൾ വരുകയും ഇത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്ത് റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും റോഡുകൾ സഞ്ചാര യോഗ്യമാക്കാനും യോഗത്തിൽ ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകി.

യോഗത്തിൽ ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡിപിസി മെമ്പർ വർഗ്ഗീസ് കണ്ടംകുളത്തി, പ്രതിപക്ഷനേതാവ് എം മുകുന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ഷീബ ബാബു, സി ബി ഗീത, പി സുകുമാരൻ കൗൺസിലർമാരായ അനൂപ് ഡേവീസ് കാട, അനൂപ് കരിപ്പാൽ, ജ്യോതി ലക്ഷ്മി, ജോണി ഇ ഡി, ഷീന ചന്ദ്രൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ഐഡ, അസിസ്റ്റന്റ് എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

NO COMMENTS