നീലേശ്വരം നഗരസഭയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍

172

കാസറഗോഡ്: നീലേശ്വരം നഗരസഭയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടി മേയ് ആദ്യവാരത്തില്‍ ആരംഭിക്കും. വിവിധ വാര്‍ഡുകളെ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഒരു കുടുംബത്തിന് ഒരു കാര്‍ഡ് എന്നതിനുപകരം ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ഓരോ കാര്‍ഡ് വീതം എന്ന വിധത്തിലാണ് കാര്‍ഡുകള്‍ പുതുക്കുന്നത്.

നഗരസഭയും, കുടുംബശ്രീയും, നഗരസഭാ സി.ഡി.എസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ വിശദവിവരങ്ങളും കേന്ദ്രങ്ങളും തീയ്യതിയും പിന്നാലെ പ്രസിദ്ധീകരിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എല്ലാവരും കൈപ്പറ്റണമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS