റിലയന്‍സ് ജിയോ ഇന്നു മുതല്‍ എല്ലാവര്‍ക്കും ലഭ്യമാകും

258

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഇന്നു മുതല്‍ എല്ലാവര്‍ക്കും ലഭ്യമാകും. കഴിഞ്ഞ ദിവസം ജിയോയുടെ പ്ലാനുകളും സൗജന്യ കോളുകളും ഡേറ്റ ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വെളിപ്പെടുത്തിയിരുന്നു. ഡിസംബര്‍ 31 വരെയാണ് ആനുകൂല്യങ്ങള്‍. അതിനുശേഷം താരിഫ് പ്ലാനുകള്‍ ബാധകമാകും. നന്പര്‍ മാറ്റാതെ മൊബൈല്‍ നന്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിച്ച്‌ നിലവിലെ നന്പര്‍ തന്നെ ജിയോ ആക്കാനും സാധിക്കും. ഇതിന് 19 രൂപ ഈടാക്കും. സിം ആക്ടീവ് ആകാന്‍ ഏഴ് ദിവസം വരെ എടുക്കും . പോര്‍ട്ടിങ് വേളയില്‍ രണ്ട് മണിക്കൂര്‍ നന്പര്‍ നിശ്ചലമായിരിക്കും. മാറുന്ന ഉപഭോക്താക്കളില്‍ മറ്റ് ഓപ്പറേറ്റമാര്‍ നിയന്ത്രണം വയ്ക്കരുതെന്ന് അംബാനി ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ആഴ്ച ജിയോ ഉപഭോക്താക്കള്‍ മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിച്ചപ്പോള്‍ അഞ്ച് കോടി കോള്‍ ഡ്രോപ്പുകള്‍ ഉണ്ടായെന്നും മറ്റ് സേവനദാതാക്കള്‍ നിലവാരം കുറഞ്ഞ അനുഭവമാണു ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയതെന്നും അംബാനി കുറ്റപ്പെടുത്തി. മനപ്പൂര്‍വം കോള്‍ ഡ്രോപ്പുകള്‍ സൃഷ്ടിച്ച്‌ ഉപഭോക്താക്കളില്‍ തെറ്റായ മനോഭാവം ഉണ്ടാക്കാന്‍ ഇതര സേവനദാതാക്കള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജിയോയില്‍ വോയ്സ് കോളുകള്‍ പ്രവര്‍ത്തിക്കുന്നത് ഡേറ്റയിലൂടെയാണ്. ജിയോ എല്‍.ടി.ഇ. ബാന്‍ഡ് പിന്‍താങ്ങുന്ന 4ജി ഫോണുകള്‍ ഉപയോഗിച്ചാലും വോയ്സ് കോള്‍ പ്രവര്‍ത്തനമാകണമെന്നില്ല. വോയ്സ് ഓവര്‍ എല്‍.ടി.ഇ. പിന്‍താങ്ങുന്ന ഫോണുകളിലാണ് വോയ്സ് കോളുകള്‍ സാധ്യമാകുന്നത്. ഡിസംബര്‍ 31 വരെ ഡേറ്റ സൗജന്യമാണെന്നു പറയുന്നുണ്ടെങ്കലും ഒരുദിവസം 4 ജി.ബി. എന്ന പരിധിയുണ്ട്. അതിനു ശേഷം നെറ്റ്വര്‍ക്ക് സ്പീഡ് 128 കെ.ബി.പി.എസ് ആയിരിക്കും.

NO COMMENTS

LEAVE A REPLY