റിലയൻസ് ജിയോ രംഗത്തെത്തിയതോടെ എയർടെല്ലിനും ഐഡിയയ്ക്കും 12,000 കോടി നഷ്ടം

183

ന്യൂഡൽഹി∙ റിലയൻ‍സ് ജിയോ സർവീസ് വഴിയുള്ള വോയ്സ് കോളുകളും 4ജി സർവീസും നാലു മാസത്തേക്ക് സൗജന്യമാക്കിയതുൾപ്പെടെ അത്യാകർഷക പാക്കേജുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ രംഗത്തെത്തിയതോടെ ടെലികോം മേഖലയിലെ എതിരാളികൾക്ക് അടിപതറി തുടങ്ങി. പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള റിലയൻസ് ജിയോ ഉടമ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്നിവയുടെ ഓഹരികൾ കൂപ്പുകുത്തി. ഒൻപത് ശതമാനം വരെയാണ് ഓഹരികളുടെ വിലയിടിഞ്ഞത്.പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ട് കമ്പനിയുടെ 42-ാമത് വാര്‍ഷിക അവലോകന യോഗത്തിൽ കമ്പനി ചെയർമാൻ മുകേഷ് അംബാനി പ്രസംഗിച്ച 45 മിനിറ്റുകൾക്കുള്ളിൽ ഭാരതി എയർടെല്ലിന്റെയും ഐഡിയ സെല്ലുലാറിന്റെ ഓഹരികളിൽ 12,000 കോടി രൂപയുടെ ഇടിവുണ്ടായതായാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ചരിത്രം കുറിക്കുന്ന ജിയോ 4ജിയുടെ ഔദ്യോഗിക ലോഞ്ച് ഈ മാസം അഞ്ചിന് നടക്കുമെന്ന് മുംബൈയില്‍ നടന്ന 42-ാമത് വാര്‍ഷിക അവലോകന യോഗത്തില്‍ മുകേഷ് അംബാനി അറിയിച്ചിരുന്നു. രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന വമ്പന്‍ ഓഫറുകളുമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY