രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

238

പത്തനംതിട്ട : രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പോലീസിന്റെ അപേക്ഷ തള്ളിയത്. മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ വീണ്ടും തള്ളിയിരുന്നു. നേരത്തെയും പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട ഹർജിയിൽ രണ്ടു മണിക്കൂർ മാത്രമായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാൻ അനുവാദം നൽകിയത്.

NO COMMENTS