രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ 8 ന്

61

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു .

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആണ് ഡിസംബര്‍ 8ന് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുക.താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം സര്‍ട്ടിഫിക്കറ്റുകള്‍ , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും അടച്ച് രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി 18-40. യോഗ്യത -എസ്.എസ്.എല്‍.സി. രജിസ്‌ട്രേഷന്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍- 9207155700, 04994 297470.

NO COMMENTS