റെഡ്‌ക്രോസ് കേരള ഘടകം പിരിച്ചു വിട്ടു

167

തിരുവനന്തപുരം: റെഡ്‌ക്രോസിന്റെ കേരള ഘടകം പിരിച്ചു വിട്ടു. ആയുഷ് വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നാണ് പിരിച്ചുവിടല്‍. റെഡ്‌ക്രോസ് ചെയര്‍മാന്‍ സുനില്‍ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്്. തിരുവനന്തപുരം ജില്ലാ കലക്റ്റര്‍ ബിജു പ്രഭാകറിനെ താത്കാലിക അഡ്മിനസ്‌ട്രേറ്ററായി നിയമിച്ചിരിക്കുകയാണ്.