ആര്‍ബിഐ വായ്പ നയ പ്രഖ്യാപനം നാലിന്

232

മുംബൈ • ആര്‍ബിയുടെ വായ്പ നയ സമിതിയുടെ (എംപിസി) ആദ്യയോഗം മൂന്ന്, നാല് തീയതികളിലായി നടക്കും. നാലിന് വൈകിട്ട് രണ്ടരയ്ക്കാണ് നയപ്രഖ്യാപനം. തുടര്‍ന്ന് 2.45ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പത്രസമ്മേളനം നടത്തും. വായ്പനയം ആര്‍ബിഐ ഗവര്‍ണര്‍ തീരുമാനിക്കുന്ന രീതി അവസാനിപ്പിച്ച്‌ ആറംഗ വായ്പനയ സമിതി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായ ശേഷമുള്ള ആദ്യത്തെ വായ്പനയ അവലോകനവുമാണിത്.രഘുറാം രാജന്‍ ഗവര്‍ണറായിരുന്നപ്പോള്‍ രാവിലെ 11നു നടത്തിയിരുന്ന നയപ്രഖ്യാപനം ഇനി മുതല്‍ ഉച്ചയ്ക്കു ശേഷം രണ്ടരയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.എംപിസിയില്‍ ആര്‍ബിഐയുടെയും സര്‍ക്കാരിന്റെയും മൂന്നു വീതം അംഗങ്ങളാണുള്ളത്.

NO COMMENTS

LEAVE A REPLY