റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

228

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല. നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായും തുടരും. റിവ്യു യോഗത്തിലെ തീരുമാനത്തിന് ആറില്‍ അഞ്ച് പേരും അനുകൂലമായാണ് വോട്ടുചെയ്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയില്‍ വിലക്കയത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ 4.44 ശതമാനമായി കുറഞ്ഞെങ്കിലും ഭാവിയില്‍ ഇത് കൂടാനുള്ള സാധ്യത യോഗം വിലയിരുത്തി. ജനുവരിയില്‍ പണപ്പെരുപ്പം 5.07 ശതമാനമായിരുന്നു. പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.

NO COMMENTS