എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപിയെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്‍ വിലക്കി

191

ദില്ലി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപിയെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്‍ വിലക്കി. സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയ രവീന്ദ്ര ഗെയ്ക്ക്വാദ് ജീവനക്കാരന്‍ തന്നോടാണ് മാപ്പ് പറയേണ്ടതെന്ന് ആവര്‍ത്തിച്ചു. ഇന്നലെ പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് വരുന്നതിനിടെ ബിസിനസ് ക്ലാസ് നല്‍കാത്തിനാണ് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സുകുമാറിനെ ഗെയ്ക്ക്വാദ് അടിച്ചത്. ഈ നടപടിയെ തുടര്‍ന്ന എയര്‍ ഇന്ത്യ എംപിയെ കരിമ്പട്ടികയില്‍ പെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന ഇന്‍ഡിഗോ ഗോഎയര്‍ ജെറ്റ് എയര്‍ഇന്ത്യ എന്നീ വിമാനകമ്പിനികളുടെ സംഘടനയായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷനും ഗെയ്ക്കാവാദിനെ വിലക്കിയത്. സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഗെയ്ക്കാവ്ദ് ജീവനക്കാരനാണ് തന്നോട് ക്ഷമ ചോദിക്കേണ്ടതെന്നും പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് നടന്ന സംഭവമായതിനാല്‍ സ്വമേധയ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ സുമിത്ര മഹാജന്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് അറിയിച്ചു. സംഭവത്തെ അപലപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. എംപിയുടെ നടപടിക്കെതിരെ കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി രാജുവും അപലപിച്ചു.

NO COMMENTS

LEAVE A REPLY