ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ പണിമുടക്കുന്നു

189

കോഴിക്കോട്: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ പണിമുടക്കുന്നു.
വേതനപാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും പൊതുവിതരണ സമ്ബ്രദായത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ റേഷന്‍കടകളില്‍ ഇ-പോസ് യന്ത്രം സ്ഥാപിച്ച്‌ കംപ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് കടകള്‍ അടച്ചിട്ട് സമരം നടത്തുന്നത്. മുഖ്യമന്ത്രി വേതന പാക്കേജ് അംഗീകരിച്ചു എങ്കിലും ഭക്ഷ്യവകുപ്പ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

NO COMMENTS