ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തിയൊന്നുകാരന്‍ അറസ്റ്റില്‍

206

ബംഗലൂരു: ബംഗളുരുവിലെ ആര്‍ടി നഗറില്‍ ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തിയൊന്നുകാരന്‍ അറസ്റ്റില്‍. പ്രതിയായ ശ്രീനിവാസ റാവുവിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ആര്‍ ടി നഗറിലെ വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരിയെ ആപ്പിള്‍ നല്‍കിയാണ് വിമുക്ത ഭടനായ ശ്രീനിവാസ റാവു തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടി കൊണ്ടുപോയത്.
പണി പൂര്‍ത്തിയാകാത്ത ഈ കെട്ടിടത്തില്‍ വച്ച ശ്രീനിവാസ റാവു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.ഇതിനിടെ കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം അമ്മയോട് പറയുകയായിരുന്നു. സംഭവമറി‍ഞ്ഞ നാട്ടുകാര്‍ ശ്രീനിവാസു റാവുവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.ഇയാള്‍ക്കെതിരെ പോസ്കോ നിയമം ചുമത്തി ആര്‍ടി നഗര്‍ പൊലീസ് കേസെടുത്തു. സൈന്യത്തില്‍ നിന്ന് വിരമിച്ച റാവു ഇപ്പോള്‍ കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയാണെന്ന് പൊലീസ് പറ‍ഞ്ഞു.. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY