തൃശ്ശൂര്‍ നഗരത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

223

തൃശ്ശൂര്‍: ഭര്‍ത്താവിനൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. തൃശ്ശൂര്‍ നഗരത്തിനുള്ളിലെ മൈലിപ്പാടത്ത് ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മൈലിപ്പാടം സ്വദേശി ഡേവിസ്, ലാലൂര്‍ സ്വദേശി ബാബു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

വടകര സ്വദേശികളായ ദമ്പതിമാര്‍ മൈലിപ്പാടത്തെ ബന്ധുവീട്ടിലെത്തിയതായിരുന്നു. ബന്ധുവിന്റെ രണ്ടുവയസ്സുള്ള കുഞ്ഞിനോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങിയ ഇവരുടെ പിന്നാലെ എത്തിയ പ്രതികള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചു.പിന്നീട് യുവതിയെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി കഴുത്ത് ഞെരിച്ച് ഷാള്‍ വലിച്ചുമുറുക്കിയശേഷം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.
ഈ സമയം രണ്ടുവയസ്സുള്ള കുഞ്ഞ് യുവതിയുടെ കൈയിലായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഇവര്‍ മര്‍ദ്ദിച്ചു. ദമ്പതിമാര്‍ ഉറക്കെ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇവരെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികളെ പോലീസ് ജനറല്‍ ആസ്പത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY