കളമശ്ശേരിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

185

കൊച്ചി: കളമശ്ശേരിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. മസ്തിഷ്ക രോഗബാധയെ തുടര്‍ന്ന് കിടപ്പിലായ പെണ്‍കുട്ടിയെ മൂന്ന് മാസം മുമ്പ് അച്ഛന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ പീഡനം നടന്നുവെന്നായിരുന്നു പരാതി. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പ്രതികളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുകയാണ് അവര്‍. അതിനിടെ, ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. പീഡനമാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY