ദലിത് യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസുകാരനടക്കം 4 പേര്‍ അറസ്റ്റില്‍

210

തിരുവനന്തപുരം: മലയിന്‍കീഴില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസുകാരനടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരിക്കേറ്റ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹിതയായ ദലിത് യുവതിയെ, പൊലീസുകാരനടക്കം നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച്‌ യുവതിയെ കേസിലെ പ്രതിയായ ശ്രീജിത്താണ് ആദ്യം പരിചയപ്പെടുന്നത്. സൗഹൃദത്തിലായ സ്ത്രീയെ സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാനായ അഭയെന്റ് വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു. ഇവരെ കൂടാതെ ബിജുകുമാര്‍, സജിത് എന്നിവരും സ്ത്രീയെ പീഡിപ്പിച്ചു. അവശായ സ്ത്രീ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ തേടി. ഇതാണ് പീഡന വിവരം പുറത്തറിയാന്‍ കാരണം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുിടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY