പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു

229

ലണ്ടന്‍: പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു. ഇംഗ്ലണ്ടിലെ ഈസ്റ്റ് യോര്‍ക്ക്ഷെയറിലെ ഹള്‍ എന്ന പ്രദേശത്താണ് സംഭവം. പൂര്‍ണ നഗ്നയായി കിടക്കയില്‍ പ്രസവവേദനയില്‍ പുളഞ്ഞ കാമുകിയെ കണ്ടപ്പോള്‍ തനിക്ക് ലൈംഗികോത്തേജനം വന്നുവെന്ന് യുവാവ് പറഞ്ഞു. ഏഴ് വര്‍ഷമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിച്ചിരുന്ന യുവതിയാണ് കാമുകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. യുവതിയുടെ അതികഠിനമായ വേദന പോലും വകവയ്ക്കാതെ കാമുകന്‍ അവരെ ബലമായി ലൈംഗിക വേഴ്ചയ്ക്ക് വിധേയയാക്കുകയായിരുന്നു. സംഭവത്തില്‍ കാമുകനെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. നിയമപരാമായ കാരണങ്ങളാല്‍ ഇരുവരുടെയും പേര് പുറത്ത് വിട്ടിട്ടില്ല. ലൈംഗിക വേഴ്ചയ്ക്ക് ശേഷം കാമുകന്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവത്തെ തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് യുവതി കാമുകനെതിരെ പോലീസില്‍ പരാതി നല്‍കിയത്.