പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

166

കൊച്ചി: കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കോടനാട് പാണിയേലി സ്വദേശി ഉണ്ണിയെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തതത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വേങ്ങൂര്‍ പള്ളിയില്‍ ഗാനമേള കാണാന്‍ പോയ 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന നടത്തിയ തെരച്ചിലില്‍ പാണിയേലിയിലെ വീട്ടില്‍ നിന്നും ഉണ്ണിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു