പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

202

വണ്ടൂര്‍• പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പോരൂര്‍ കോട്ടക്കുന്ന് തണ്ടുപാറക്കല്‍ ഷുക്കൂര്‍ (27), സുഹൃത്ത് തോട്ടുപറമ്ബന്‍ താജുദ്ദീന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ഷുക്കൂര്‍ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. താജുദ്ദീന്‍ ഒത്താശ ചെയ്തു കൊടുത്തതായും പറയുന്നു. ഇരുവരുടെയും ശല്യം സഹിക്കാനാകാതെ ബന്ധുവീട്ടിലേക്കു പോയെങ്കിലും ഇരുവരും അവിടെയും എത്തിയതായി പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുവരെയും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.