പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കാമുകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

178

ന്യൂഡല്‍ഹി: 15 വയസുപ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കാമുകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കാമുകനും ഏഴുസുഹൃത്തുക്കളും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു പ്രധാന ഹോട്ടലില്‍ മുറിയെടുത്ത ശേഷം സുഹൃത്തുകളെ വിളിച്ചുവരുത്തുകയായിരുന്നു. മദ്യം നിര്‍ബന്ധിച്ച്‌ നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആദ്യം കാമുകനും പിന്നീട് അയാളുടെ സുഹൃത്തുക്കളും തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് മോഷണം അടക്കുമുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ 376ാം വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മറ്റ് നാല് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.