പോലീസെന്ന വ്യാജേനയെത്തിയ സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തു

234

നോയിഡ: പോലീസെന്ന വ്യാജേനയെത്തിയ സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തു. വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച്‌ ആറോളം കോഴികളെ മോഷ്ടിച്ച്‌ കടന്നു. നോയിഡയിലെ കരോലിയിലാണ് സംഭവം. ബുധനാഴ്ച അര്‍ധ രാത്രി 12. 30 ഓടെയാണ് സംഭവം. പോലീസെന്ന വ്യാജേനയെത്തിയ ആറംഗ സംഘം വീട്ടില്‍ വ്യാജ മദ്യം സൂക്ഷിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ഇവിടെ ഉണ്ടായിരുന്ന പുരുഷന്മാരെ ബന്ധികളാക്കിയ ശേഷം മൂന്ന് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇഷ്ടികച്ചൂ ളയിലെ ജോലിക്കാരാണ് മോഷണത്തിന് ഇരയായത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും 20,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. മോഷ്ടാക്കളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി ഇരകള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന.