യു.പിയില്‍ മാതാപിതാക്കളെ ബന്ദികളാക്കി പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

148

ലക്നൗ: യു.പിയില്‍ മാതാപിതാക്കളെ ബന്ദികളാക്കി പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തന്നെ അഞ്ചു പേര്‍ ചേര്‍ന്ന ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. യു.പി തലസ്ഥാന നഗരമായ ലക്നൗവിലാണ് സംഭവം. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.12 പേര്‍ സംഘമായി വീട്ടിലെത്തി തന്നെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ ബന്ദികളാക്കി, വീടിനടുത്തുള്ള മറ്റൊരു സ്ഥലത്തു വച്ച്‌ അഞ്ച് പേര്‍ ചേര്‍ന്നാണ് തന്നെ പീഡനത്തിനരയാക്കിയതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും എണ്ണൂറോളം മീറ്റര്‍ ദൂരെയാണ് സംഭവം നടന്നതെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍ സൈനി അറിയിച്ചു. കഴിഞ്ഞ ജൂലായില്‍ പ്രധാന ദേശീയ പാതയില്‍ കൗമാരക്കാരിയും അമ്മയും ക്രൂരമായ പീഡനത്തിനിരയായിരുന്നു. ഈ കേസില്‍ സുപ്രിം കോടതി ഇടപെടുകയും ഇത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരായി ശക്തമായ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തല്‍ സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY