ബലാത്സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ വില്ലേജ് പഞ്ചായത്ത് അധികൃതരുടെ സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

159

ചണ്ഡിഗഢ്: ബലാത്സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ വില്ലേജ് പഞ്ചായത്ത് അധികൃതരുടെ സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എസ്.പിയുടെ വസതിക്കു മുന്നില്‍ എത്തി വിഷം കഴിക്കുകയായിരുന്നു.കൈത്താലിലെ ദയോറ ഖുറാന സ്വദേശിനിയായ പെണ്‍കുട്ടിയെ സ്വന്തം അമ്മാവനാണ് മാനഭംഗപ്പെടുത്തിയത്. അമ്മാവനൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഒരു മാസത്തോളമായി നടന്നുവന്ന പീഡനത്തില്‍ അമ്മാവനെതിരെ പെണ്‍കുട്ടി സാദര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അമ്മാവനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമപഞ്ചായത്ത് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയെ വകവരുത്താനും അമ്മാവന്‍ ശ്രമിച്ചു.വിഷം കഴിഞ്ഞ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ അമ്മാവനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

NO COMMENTS

LEAVE A REPLY