ആദിവാസി പെണ്‍കുട്ടിയെ ഡോക്ടര്‍ ശരീരികമായി ഉപദ്രവിച്ചെന്ന് പരാതി

239

ഛത്തീസ്ഗഡ്: ആദിവാസി പെണ്‍കുട്ടിയെ ഡോക്ടര്‍ ശരീരികമായി ഉപദ്രവിച്ചെന്ന് പരാതി. ചികിത്സയ്ക്കെത്തിയ പതിമൂന്ന്കാരി ആദിവാസി യുവതിയെയാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍ ഉപദ്രവിച്ചത്.ഡോക്ടര്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്ന് കാണിച്ച്‌ പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കുകയായിരുന്നു. പഖഞ്ജൂര്‍ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തുവെന്നും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറസ്റ്റ് അറിയിച്ചു.അതേസമയം ഹരിയാനയില്‍ ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചു വരികയാണ്.കഴിഞ്ഞ മാസം മോഷ്ടാക്കള്‍ ദമ്ബതികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ബന്ധുക്കളായ സഹോദരിമാരെ ബലാത്സംഗംത്തിനിരയാക്കിയിരുന്നു. 18ഉം 19ഉം വയസ്സുള്ള പെണ്‍കുട്ടികളെയായിരുന്നു അക്രമിസംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്.

NO COMMENTS

LEAVE A REPLY