ദത്തെടുത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

166

നാഗ്പുര്‍: ദത്തെടുത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. നാഗ്പൂരിലെ എഴുപത്തിരണ്ടുകാരനായ മഖ്സൂദ് അന്‍സാരിയാണ് അറസ്റ്റിലായത്. നാഷണല്‍ എന്‍വിറോണ്‍മെന്റ് എഞ്ചിനീറിങ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂഷനിലെ റിട്ടയേര്‍ഡ് ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.മൂന്നുതവണ അന്‍സാരി വിവാഹിതനായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നു ഭാര്യമാരിലും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ദത്തെടുത്തത്. മൂന്നു പെണ്‍കുട്ടികളെ പലപ്പോഴായി ദത്തെടുക്കുകയായിരുന്നു.
കുട്ടികള്‍ക്ക് ഇപ്പോള്‍ 6, 11, 16 എന്നിങ്ങനെയാണ് പ്രായം. മൂത്ത പെണ്‍കുട്ടി നല്‍കിയ പരാതിപ്രകാരമാണ് ഇപ്പോള്‍ അറസ്റ്റ്.2008 മുതലാണ് മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പറയുന്നു. ചെറുപ്രായത്തില്‍ തന്നെ പീഡനത്തിന് ഇരയായിരുന്നതിനാല്‍ പിതാവിന്റെ പീഡനത്തെക്കുറിച്ച്‌ ഇവര്‍ക്ക് തിരിച്ചറിവുണ്ടായിരുന്നില്ല. മുതിര്‍ന്ന പെണ്‍കുട്ടി അടുത്തിടെ ക്ലാസിലെ ഒരു സുഹൃത്തിനോട് ഇക്കാര്യം സൂചിപ്പിച്ചതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.സുഹൃത്ത് തന്റെ അമ്മയോട് പറയുകയും ഇവര്‍ മുഖാന്തിരം ധന്തോലി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് അന്‍സാരിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY