കാസറഗോഡ് – ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടത്തി.

135

കാസറഗോഡ് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക ഇവിഎം മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിലായിരുന്നു റാന്‍ഡമൈസേഷന്‍ നടത്തിയത്.

ഓരോ മണ്ഡലത്തിലും ആവശ്യമായ വോട്ടിങ് യന്ത്രങ്ങളിലെ കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ് എന്നിവ 21 ശതമാനം കൂടുതല്‍ അനുവദിച്ചിട്ടുണ്ട്. വിവിപാറ്റ് യന്ത്രങ്ങള്‍ 32 ശതമാനമാണ് അധികമായി അനുവദിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി.പി അബ്ദുറഹ്മാന്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഗോവിന്ദന്‍ രാവണേശ്വരം, കെ ശ്രീജ, വിനോദ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മൂസ ബി ചെര്‍ക്കള, സദാനന്ദ റൈ, സ്വതന്ത്ര പ്രതിനിധി കെ നരേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ന് (29) രാവിലെ 6.30ന് പടന്നക്കാട് സ്റ്റേറ്റ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇവിഎം മെഷിനുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് റാന്‍ഡമൈസേഷന്‍ പ്രകാരം ക്രമീകരിക്കുകയും തുടര്‍ന്ന് വിതരണ കേന്ദ്രങ്ങളായ പടന്നക്കാട് നെഹ്‌റു കോളേജ്, കാസര്‍കോട് ഗവ. കോളജുകളിലെ സ്‌ട്രോങ് റൂമുകളില്‍ മണ്ഡലം അടിസ്ഥാനത്തില്‍ സൂക്ഷിക്കും. രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ബൂത്തു തലത്തില്‍ നടത്തും.

NO COMMENTS