റാഞ്ചി ടെസ്റ്റ് : ഇന്ത്യ ആറിന് 360

179

റാഞ്ചി: റാഞ്ചി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്ബോള്‍ ഇന്ത്യ ആറിന് 360 എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിന് 91 റണ്‍സ് പിറകിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയും മുരളി വിജയ്യുടെ അര്‍ദ്ധ ശതകവുമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്ബരയില്‍ ഇതാദ്യമായാണ് ഇന്ത്യ 300 കടക്കുന്നത്. പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച പൂജാരയാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണ്‍. 228 പന്തുകള്‍ നേരിട്ട പൂജാര 130 റണ്‍സോടെ ക്രീസില്‍ തുടരുകയാണ്. 17 ഫോറുകള്‍ ഉള്‍പ്പെട്ടതാണ് പൂജാരയുടെ മനോഹരമായ ഇന്നിംഗ്സ്. മുരളി വിജയ്ക്കൊപ്പം സെഞ്ച്വറികൂട്ടുകെട്ടും രഹാനെയ്ക്കൊപ്പം അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്ത പൂജാര ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഒന്നിന് 120 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സ്കോര്‍ 193 ല്‍ നില്‍ക്കെയാണ് സന്ദര്‍ശകര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിജയ്യെ പുറത്താക്കി ഒക്കീഫാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 183 പന്തില്‍ പത്തുഫോറുകളും ഒരു സിക്സറും പറത്തി വിജയ് 82 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ 102 റണ്‍സാണ് വിജയ്-പൂജാര സഖ്യം ചേര്‍ത്തത്.

NO COMMENTS

LEAVE A REPLY