റാഞ്ചിയില്‍ സമരക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു

144

റാഞ്ചി • ആദിവാസി ഭൂമി കൃഷിയിതര ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ സമരം ചെയ്യുന്നവര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. എഎസ്പിയും ഗണ്‍മാനും ഉള്‍പ്പെടെ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നാലു സ്ത്രീകളുമുണ്ട്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ സൊയിക്കോയില്‍ ആണ് ഭൂമിഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നത്. റാഞ്ചിയില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോയവരും പൊലീസുമായുണ്ടായ കശപിശ വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. പരുക്കേറ്റവരെ റാഞ്ചി റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ കക്ഷികളും വിവിധ ആദിവാസി സംഘടനകളും രണ്ടുമാസമായി സമരത്തിലാണ്. മരിച്ചയാളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷവും ധനസഹായം പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY