പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി രാ​ജി​ വയ്ക്കുക – ര​മേ​ശ് ചെ​ന്നി​ത്ത​ല.

183

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ലെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ആ​ര്‍​എ​സ്‌എ​സി​നു ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ അ​തു ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആ​ര്‍​എ​സ്‌എ​സി​നു വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​ക്കൊ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പോ​ലീ​സി​നെ മാ​ര്‍​ക്സി​സ്റ്റു പാ​ര്‍​ട്ടി​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സേ​ന​യാ​ക്കി മാ​റ്റാ​നാ​ണു അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വാര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. നി​ഷ്ക്രി​യ​ത്വം അ​ല്ലെ​ങ്കി​ല്‍ അ​തി​ക്ര​മം ഇ​താ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ മു​ഖ​മു​ദ്ര. ജ​ന​വി​രു​ദ്ധ​മാ​യ ന​യ​ങ്ങ​ളാ​ണു പോ​ലീ​സ് സ്വീ​ക​രി​യ്ക്കു​ന്ന​ത്. മു​ന്പൊ​ന്നും ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം പോ​ലീ​സ് ഭീ​ക​ര​ത​യാ​ണു കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഉ​രു​ട്ടി​ക്കൊ​ല​യും മ​ര്‍​ദ​ന​വും ശീ​ല​മാ​ക്കി​യ പോ​ലീ​സ് പൂ​ര്‍​ണ​മാ​യും രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂട്ടിച്ചേര്‍ത്തു.

NO COMMENTS