സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത് അപ്രതീക്ഷിതമെന്ന് രമേശ് ചെന്നിത്തല

202

തിരുവനന്തപുരം: വി.എം. സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത് അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം സുധീരനെ വീട്ടില്‍ പോയി കണ്ടപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിന് ആരോഗ്യപരമായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇന്നു തന്നെ ഫോണില്‍ വിളിച്ച്‌ അദ്ദേഹം രാജിക്കാര്യം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യം അറിയിച്ചതായും രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതായും ചെന്നിത്തല പറഞ്ഞു.സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ ഇച്ഛാശക്തിയോടെയാണ് പ്രവര്‍ത്തിച്ചത്. സുധീരന്‍ നേതൃനിരകളില്‍ ഇനിയും സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY