ആയുധം ഉപേഷിച്ചാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് രമേശ് ചെന്നിത്തല

201

തിരുവനന്തപുരം: ആയുധം ഉപേഷിച്ചാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റ് നേതാവ് രൂപേഷ് അയച്ച കത്തിനു മറുപടി പറയവെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല നിലപാടു വ്യക്തമാക്കിയത്. രാജ്യത്തെ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ആയുധം എടുത്ത് അടരാടുകയല്ല വേണ്ടതെന്ന് ചെന്നിത്തല പോസ്റ്റില്‍ സൂചിപ്പിച്ചു. സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്തി പൊതുപ്രവര്‍ത്തനത്തിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുകൈയില്‍ സമാധാനവും മറുകൈയില്‍ തോക്കുമേന്തിയ ചര്‍ച്ച പാഴാണെന്നും ആയുധം താഴെവച്ച ശേഷമുള്ള ചര്‍ച്ച എന്ന വ്യവസ്ഥകൂടി മുന്നോട്ടു വയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രൂപേഷിന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ സഹപ്രവര്‍ത്തകരെ അറിയിച്ച ശേഷം പറഞ്ഞാല്‍ മതിയെന്നും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും രമേശ് കുറിച്ചു.

NO COMMENTS

LEAVE A REPLY