നോട്ട് നിരോധനത്തില്‍ വലഞ്ഞ സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാണ് ഇന്ധനവില വര്‍ധന : രമേശ് ചെന്നിത്തല

151

തൃശൂര്‍• നോട്ട് നിരോധനത്തില്‍ വലഞ്ഞ സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാണ് ഇന്ധനവില വര്‍ധനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. റിലയന്‍സിന് ലാഭമുണ്ടാക്കാനാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. പ്രാദേശിക നികുതികള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാന്‍ ശ്രമിക്കണം. റേഷന്‍കടകളിലെ അരിക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ടുമാസമായി തുടരുന്ന എഫ്സിഐയിലെ തൊഴില്‍പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

NO COMMENTS

LEAVE A REPLY