വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജയരാജന്‍ ഒരു നിമിഷം പോലും മന്ത്രിയായി തുടരരുത് : രമേശ് ചെന്നിത്തല

216

ന്യൂഡല്‍ഹി: മന്ത്രി ഇ.പി.ജയരാജന്‍ ഒരു നിമിഷം പോലും മന്ത്രിയായി തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനത്തില്‍ ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ജയരാജന്‍ രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബന്ധുനിയമന വിവാദത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.ബന്ധുനിയമനം സ്വജനപക്ഷപാതത്തിന്റെ വ്യക്തമായ തെളിവാണ്. സ്വജനപക്ഷപാതം അഴിമതി തന്നെയാണ് -ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബന്ധുനിയമനം ഇടതുപക്ഷത്തിന്റെ സല്‍പേര് കളങ്കപ്പെടുത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയമിക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ നാലര മാസത്തിനിടെ വ്യവസായ വകുപ്പില്‍ ഉള്‍പ്പെടെ നിരവധി അനധികൃത നിയമനങ്ങളാണ് നടന്നിരിക്കുന്നത്. രണ്ടു പേര്‍ മാത്രമാണ് ഇതുവരെ രാജിവെച്ചതെന്നും ബാക്കിയുള്ളവര്‍ ഇപ്പോഴും സ്ഥാനങ്ങളിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY