കോര്‍പറേറ്റുകളെയും വന്‍കിടക്കാരെയും സഹായിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് രമേശ് ചെന്നിത്തല

213

തിരുവനന്തപുരം: കോര്‍പറേറ്റുകളെയും വന്‍കിടക്കാരെയും പരിധിവിട്ട് സഹായിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പറേറ്റ് നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചു. പക്ഷേ, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം നട്ടെല്ലൊടിഞ്ഞ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ചെറുകിട സ്വയം തൊഴില്‍ സംരംഭകര്‍ക്കും ഒരു പരിഗണനയും നല്‍കിയില്ല. സര്‍ക്കാറിന്റെ നികുതി വരുമാനം മെച്ചപ്പെട്ടിട്ടും പെട്രോള്‍ ഉത്പന്നങ്ങളുടെ നികുതി കുറക്കാനും തയ്യാറായില്ല. നോട്ട് നിരോധനവും ജി.എസ്.ടി പ്രശ്നവും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS