എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

234

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ കുറ്റവിമുക്തനായ എന്‍സിപി നേതാവ് എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണിയുടെ നെറികേടുകളുടെ യഥാര്‍ത്ഥ മുഖമാണ് എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണെന്നും, കോടതി കുറ്റവിമുക്തനാക്കിയെന്ന് കരുതി തെറ്റ് തെറ്റല്ലാതാകുന്നില്ല, ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ് കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഫോണ്‍കെണി കേസിലെ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റം കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയത്.

NO COMMENTS