നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണെന്നു രമേശ് ചെന്നിത്തല

198

തിരുവനന്തപുരം• പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രനയങ്ങളുടെ തുടര്‍ച്ചയാണു പിണറായി നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായാണു പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിന്‍റെ മൗനം ദുരൂഹമാണ്. കണ്ണൂരില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടെന്നു പിണറായി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY