കെ.ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

203

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ലെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ ബാബുവിന് തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരുകള്‍ മാറി മാറി വരുന്നതിനനുസരിച്ച്‌ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നത് ജനാധിപത്യ കേരളത്തിന് എത്രത്തോളം ഗുണകരമാണെന്ന് പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.