സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : സര്‍ക്കാരും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളി രമേശ് ചെന്നിത്തല

180

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് വര്‍ധിപ്പിച്ചത് സര്‍ക്കാരും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനേജ്മെന്റുകള്‍ പിന്‍വാതില്‍വഴി വാങ്ങിയിരുന്ന കാപ്പിറ്റേഷന്‍ ഫീസ് നിയമവിധേയമാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേരളാ മെറിറ്റിനെക്കാള്‍ കൂടുതല്‍ നിലവാരമുള്ള കുട്ടികളാണ് നീറ്റ് മെറിറ്റിലുള്ളത്. ആ സാഹചര്യത്തില്‍ നീറ്റില്‍വന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തിയത് ന്യായീകരിക്കാന്‍ കഴിയില്ല.
സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുചേര്‍ന്ന് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെ സംജാതമായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY