കേരളത്തെ മദ്യാലയമാക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയമെന്ന് രമേശ് ചെന്നിത്തല

167

തിരുവനന്തപുരം: കേരളത്തെ മദ്യാലയമാക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് മുമ്പ് ബാര്‍ മുതലാളിമാരുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്.സര്‍വ്വശക്തിയുമെടുത്ത് പ്രതിപക്ഷം ഈ നയത്തെ നേരിടും. സമാനമനസ്‌കരുമായി കൂടിയാലോചിച്ച് പ്രക്ഷോഭം നടത്തുമെന്നും സര്‍ക്കാറിന്റെ ജനവഞ്ചനയുടെ മുഖം തുറന്നുകാട്ടുമെന്നും ചെന്നിത്തല വ്യക്തമാക്കി. യു.ഡി.എഫിന്റേത് ഘട്ടം ഘട്ടമായി സമ്ബൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്ന നയമായിരുന്നു. അതിനെ പൂര്‍ണമായി അട്ടിമറിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിന്റെ മദ്യനയം അംഗീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

NO COMMENTS