ട്രഷറികളില്‍ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ആര്‍ ബി ഐ ഗവര്‍ണര്‍ക്ക് കത്തയച്ചു

170

തിരുവനന്തപുരം: ട്രഷറികളില്‍ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ചു. വിഷു ഈസ്റ്റര്‍ പ്രമാണിച്ച്‌ ബാങ്ക് എടിഎമ്മുകളും കാലിയായതോടെയാണ് പ്രതിപക്ഷ നേതാവ് റിസര്‍വ് ബാങ്ക് ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. ആവശ്യത്തിന് നോട്ടില്ലാത്ത സാഹചര്യം മൂലം പല ജില്ലകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്ബളം വിതരണം മുടങ്ങി. പെന്‍ഷന്‍ വിതരണവും നോട്ട് പ്രതിസന്ധി മൂലം തടസപ്പെട്ടു. സംസ്ഥാനം കടുത്ത നോട്ടു പ്രതിസന്ധിയിലേക്കാണ് എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY