സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് രമേശ് ചെന്നിത്തല

166

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ സുപ്രീം കോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ ശ്രമം പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY