‌ രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം – ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

143

ന്യൂഡല്‍ഹി:‌ രാജ്യസഭ തെരഞ്ഞെടുപ്പിലെ 24 ഒഴിവുള്ള സീറ്റുകളിലെ ഫലം വന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷി യായി ബിജെപി മാറി. ഇതോടെ എന്‍ഡിഎയ്ക്ക് 111 രാജ്യസഭാ അഗംങ്ങളായി. കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്ന ബിജെഡി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് 30 ല്‍ അധികം സീറ്റും രാജ്യസഭയില്‍ ഉണ്ട്.

രാജസ്ഥാനിലെ ഒരു സീറ്റില്‍ മാത്രമെ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ .മലയാളിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ സി വേണു ഗോപാല്‍ ആണ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തിയത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഡോ. സുമേര്‍ സിംഗ് സോളംങ്കിയും ബിജെപി ടിക്കറ്റില്‍ വിജയം നേടി. ശേഷിക്കുന്ന ഒരു സീറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് സ്വന്തമാക്കി.

അരുണാചല്‍ പ്രദേശിലെ ഒരു സീറ്റ് ബിജെപി നേടിയപ്പോള്‍ ജാര്‍ഖണ്ഡിലെ ഒരു സീറ്റില്‍ ബിജെപി യും രണ്ടാമത്തെ സീറ്റില്‍ ജെഎംഎമ്മിന്റെ ഷിബു സോറനും വിജയിച്ചു. മണിപ്പൂരിലെ സീറ്റും ബിജെപിയാണ് നേടിയത്. മേഘാലയയില്‍ നിന്ന് എന്‍പിപി സ്ഥാനാര്‍ത്ഥി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.ആന്ധ്രാപ്രദേശിലെ നാല് സീറ്റുകളും സ്വന്തമാക്കി വൈഎസ്‌ആര്‍ കോണ്‍ഗ്രസ് രാജ്യസഭയിലെ ശക്തി വര്‍ധിപ്പിച്ചു.

കര്‍ണാടകയില്‍ രണ്ട് സീറ്റ് ബിജെപി നേടിയപ്പോള്‍ ഒരു സീറ്റ് ജെഡിഎസിലെ ദേവഗൗഡയും,മറ്റൊന്ന് കോണ്‍ഗ്രസിലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തിരഞ്ഞെടുക്കപ്പെട്ടു.ഗുജറാത്തിലെ നാലില്‍ മൂന്ന് സീറ്റുകളും രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ബിജെപി നേടി. നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

ബിജെപി സ്ഥാനാര്‍ഥികളായ നര്‍ഹരി അമിന്‍, അജയ് ഭരദ്വാജ്, രമിലബെന്‍ ബാര എന്നിവര്‍ വിജയം നേടി. ഗൂജറാത്തില്‍ എംഎല്‍എമാര്‍ ഒന്നടങ്കം പാര്‍ട്ടിമാറിയത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി.

NO COMMENTS