പാക്ക് അധീന കശ്മീരിലെ ഭീകരക്യാംപുകള്‍ ആക്രമിച്ചതിനു പിന്നാലെ, ഇന്ത്യയുടെ അടുത്ത നടപടി കാത്തിരുന്നു കാണാന്‍ പാക്കിസ്ഥാനോട് രാജ്നാഥ് സിങ്

168

ന്യൂഡല്‍ഹി • നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരക്യാംപുകള്‍ ആക്രമിച്ചതിനു പിന്നാലെ, ഇന്ത്യയുടെ അടുത്ത നടപടി കാത്തിരുന്നു കാണാന്‍ പാക്കിസ്ഥാനോട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ നടത്തിയ മിന്നലാക്രണത്തിനു തെളിവില്ലെന്നാണു പാക്കിസ്ഥാന്‍ പറയുന്നതെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യം രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. ധീരന്‍മാരായ സൈനികര്‍ ഇന്ത്യയുടെ അഭിമാനം വര്‍ധിപ്പിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് പാക്ക് അധീന കശ്മീരിലുള്ള ഭീകരരുടെ ലോഞ്ച് പാഡില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്.38 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മിന്നലാക്രമണമല്ല നടന്നതെന്നും വെടിനിര്‍ത്തല്‍ ലംഘനം മാത്രമാണ് ഉണ്ടായതെന്നുമാണ് പാക്ക് നിലപാട്. ഇന്ത്യന്‍ വെടിവയ്പ്പില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന്‍ പറയുന്നു. എന്നാല്‍, പാക്കിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ മരവിച്ച അവസ്ഥയിലാണ് എന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്.

NO COMMENTS

LEAVE A REPLY