ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് രാജ്നാഥ് സിങ്

153

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില് നിലനില്‍ക്കുന്ന സഹിഷ്ണുത, ലോകത്തിന്റെ മറ്റൊരു കോണിലും കണ്ടെത്താനാകുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയുടെ 114മത് സ്ഥാപക വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മതവിശ്വാസികളും ഒരുമിച്ച് സമാധനത്തോടെ കഴിയുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. അതാണ് ഇന്ത്യയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തവും സമ്പന്നമാക്കുകയും ചെയ്യുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

NO COMMENTS