പാകിസാതാന്‍ ഭീകരരാഷ്ട്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

176

ന്യൂഡല്‍ഹി: പാകിസാതാന്‍ ഭീകരരാഷ്ട്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തീവ്രവാദികളെയും ഭീകരസംഘടനകളേയും സഹായിക്കുന്ന നിലപാടാണ് പാകിസ്താനുളളതെന്നും ആ രാജ്യത്തെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച്‌ വിശകലനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത് ഉന്നതതല യോഗത്തിന് ശേഷമാണ് രാജ്നാഥ് സിങ് ട്വിറ്ററിലൂടെ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ഭീകരരാണെന്ന് വ്യക്തമായിരുന്നുവെങ്കിലും ഇതാദ്യമായാണ് ആഭ്യന്തരമന്ത്രാലയം പാകിസ്താനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത്.ആക്രമണത്തിന് പിന്നിലെ ഭികരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മികച്ച പരിശീലനം ലഭിച്ച ആയുധധാരികളായ പാക്ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആക്രണത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കെല്ലാം ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് തന്റെ റഷ്യന്‍ യാത്ര നീട്ടിവെച്ചതായും അദ്ദേഹം അറിയിച്ചു.കശ്മീരിലെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ ഞായറാഴ്ച രാവിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നും ആഭ്യന്തരമന്ത്രാലയം വിലയിരുത്തി

NO COMMENTS

LEAVE A REPLY