മോദി അവഹേളിച്ചാല്‍ തകരുന്നതല്ല ജനമനസുകളില്‍ രാജീവ് ഗാന്ധിയുടെ സ്ഥാനമെന്ന് : ഉമ്മന്‍ചാണ്ടി

118

തിരുവനന്തപുരം : നരേന്ദ്ര മോദി എത്ര അവഹേളിച്ചാലും ജനമനസസുകളിലാണ് രാജീവ് ഗാന്ധി ജീവിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. രാജീവ് ഗാന്ധിക്കതിരെ മാധ്യമങ്ങളിലൂടെ അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്ക് ഒരു ചെറിയ തെളിവ് പോലും കൊണ്ടുവരാനായിട്ടില്ല. വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഭരണാധികാരിയാണ് രാജീവ് ഗന്ധി.

പ്രായപൂര്‍ത്തി വോട്ടവകാശത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്‌ക്കാരമായിരുന്നു വിവരാവകാശ നിയമം. വോട്ടവകാശം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ആണെങ്കില്‍ വിവരാവകാശം വഴി എപ്പോള്‍ വേണമെങ്കിലും ജനങ്ങള്‍ക്ക് ഭരണ കേന്ദ്രങ്ങളിലെ വിവരം അറിയാന്‍ സാധിക്കും. ജനങ്ങളെ തിരുത്തല്‍ ശക്തിയാവാന്‍ സഹായിച്ച ഈ നിയമം മോദി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അഴിമതിയും തട്ടിപ്പും ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാന്‍ സഹായിക്കുന്ന അവരുടെ അവകാശത്തെയാണ് നരേന്ദ്ര മോദി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്,മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, എം.എം.ഹസ്സന്‍, എം.എല്‍.എമരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ജോണ്‍സണ്‍ എബ്രഹാം, എന്‍.ശക്തന്‍,പാലോട് രവി,ലതികാ സുഭാഷ്, എന്‍.പീതാംബരകുറുപ്പ്,പന്തളം സുധാകരന്‍, കെ.വിദ്യാധരന്‍, മണക്കാട് സുരേഷ്, ജ്യോതികുമാര്‍ ചാമക്കാല, ആര്‍.വത്സലന്‍, ജി.രതികുമാര്‍, കൊറ്റാമം ശ്രീകുമാര്‍, മന്നാല്‍ അബ്ദുള്‍ ലത്തീഫ്,പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS