രജനീകാന്തിന്‍റെ പാര്‍ട്ടി തമിഴ്നാട്ടില്‍ പകുതിയിലേറെ സീറ്റുകള്‍ നേടുമെന്ന് സര്‍വേ

297

ചെന്നൈ: നടന്‍ രജനീകാന്തിന്‍റെ പാര്‍ട്ടി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കുമെന്ന് അഭിപ്രായ സര്‍വേ. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഡിഎംകെയ്ക്ക് 14 സീറ്റും എഐഎഡിഎംകെയ്ക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും റിപ്പബ്ലിക് ടിവി നടത്തിയ സര്‍വേ പ്രവചിക്കുന്നു. രജനി കളത്തിലുണ്ടെങ്കില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ല. രജനിയുടെ പാര്‍ട്ടി മത്സരരംഗത്തില്ലെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക ഡിഎംകെയ്ക്കായിരിക്കും. അങ്ങനെയെങ്കില്‍ ഡിഎംകെ 32 സീറ്റും എഐഎഡിഎംകെ ആറു സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടുമെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയുടെ വിജയം പുതുച്ചേരിയില്‍ മാത്രമായിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

NO COMMENTS