മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍

231

തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എഞ്ചിനീയര്‍ യാസീന്‍ മുഹമ്മദാണ് പിടിയിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതും പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയിലുപേക്ഷിച്ചതും യാസീനാണെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന്റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചു. കേസില്‍ സത്താര്‍, അലിഭായ് എന്നിവരെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

NO COMMENTS