ചാലക്കുടി രാജീവ് ​വധക്കേസ് : ജസ്​റ്റിസ്​ പി. ഉബൈദി​നെതിരെ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിന്​ പരാതി

218

തൃശൂര്‍: ചാലക്കുടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ അഭിഭാഷകനായ സി.പി. ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നതില്‍ നിന്ന്​ പിന്‍മാറിയ ജസ്​റ്റിസ്​ പി.ഉബൈദിനെതി​രെ സുപ്രീംകോടതിയില്‍ പരാതി. രാജീവി​​ന്‍റെ മാതാവ്​ രാജമ്മയാണ്​ ജസ്​റ്റിസ്​ ഉബൈദിനെതിരെ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ പരാതി നല്‍കിയത്​. ഹൈക്കോടതി ഉത്തരവിനെതിരെ പരാതി. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു. ഇടക്കാല ഉത്തരവോടെ കേസ് അന്വേഷണം നിലച്ചെന്നാണ് ആരോപണം. ഉദയഭാനുവിനെതിരായ അന്വേഷണത്തിന് ഉത്തരവ് തടസമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട് തെളിവില്ലാതാക്കാന്‍ സാവകാശം കിട്ടിയെന്നും ആരോപണമുണ്ട്. രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി. ഉബൈദ് തിങ്കളാഴ്ച പിന്മാറിയിരുന്നു. ജാമ്യാപേക്ഷ മറ്റൊരു ബെഞ്ചാണ് പരിഗണിക്കുക. കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനു.

NO COMMENTS